സമസ്തയുടെ നൂറാം വാർഷിക പരിപാടിയിലേക്ക് മോദിയെ ക്ഷണിക്കുന്ന കാര്യം സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സംസാരിച്ചെന്ന് ന്യൂനപക്ഷ മോർച്ച ദേശീയ പ്രസിഡന്റ് ജമാൽ സിദ്ദീഖി പറഞ്ഞിരുന്നു. എന്നാൽ, ജമാൽ സിദ്ദീഖിയുടെ പ്രസ്താവന അടിസ്ഥാനരഹിതമെന്ന് വ്യക്തമാക്കുകയാണ് ജിഫ്രി മുത്തുക്കോയ തങ്ങൾ. ......
കൊച്ചി: ഡി വൈ എസ്പിക്കെതിരെ സ്ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയുമായി വനിതാ എ എസ് ഐ പരാതി നല്കി. മലപ്പുറം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡിവൈ എസ് പിയായിരുന്ന വി ജയചന്ദ്രനെതിരെയാണ് വനിതാ എ എസ് ഐ മലപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നല്‍കിയത്.
നിലമ്പൂർ പോലീസ് സ്റ്റേഷനിൽ വന്ന ഒരു പരാതിയിലെ എതിർകക്ഷിയെ സ്റ്റേഷനിൽ വെച്ച് കയ്യേറ്റം ചെയ്യാൻ നിലമ്പൂരിലെ ഒരു ജനപ്രതിനിധി ശ്രമിച്ചതിൽ എ എസ് ഐയും ജനപ്രതിനിധിയും തമ്മില്‍ പൊലീസ് സ്റ്റേഷനിലുണ്ടായ വാക്കു തര്‍ക്കമാണ് പരാതിക്ക് അടിസ്ഥാനമായ സംഭവത്തിലേക്ക് നയിച്ചത്. ......
മർദ്ദനമേറ്റ നിലയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച, ജില്ലാ ജയില്‍ തടവുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു.
വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ശ്വസിക്കുന്നത്.
സ്കാനിംഗിൽ തലച്ചോറിൽ രക്ത സ്രാവം കണ്ടതോടെ ശസ്ത്രക്രിയ നടത്തിയിരുന്നു
പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിലെ മുൻ താത്കാലിക ജീവനക്കാരനായിരുന്ന ബിജുവിനാണ് മർദ്ദനമേറ്റത്.
അതേസമയം ഇയാള്‍ക്ക് എവിടെ വച്ചാണ് മർദ്ദനമേറ്റതെന്ന് ഇനിയും വ്യക്തമായിട്ടില്ല. ഗുരുതരമായ ആന്തരിക ക്ഷതമാണ്. ......
അങ്കമാലി: മികച്ച ചികിത്സാ സൗകര്യങ്ങൾ സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റൽ 'കരുതൽ' ആരോഗ്യ പദ്ധതി വിപുലീകരിച്ചു. അങ്കമാലി, ചാലക്കുടി, ഇരിങ്ങാലക്കുട, ആലുവ, പറവൂർ, പെരുമ്പാവൂർ, കൊടുങ്ങല്ലൂർ എന്നീ മേഖലകളിലെ ജനങ്ങൾക്കാണ് ഈ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭ്യമാകുക.
'കരുതൽ' പദ്ധതി പ്രകാരം, ഒ.പി. ......
ദോഹ: ലോക ഫുട്ബോളിന്റെ ഏറ്റവും വലിയ അവാർഡ് ചടങ്ങിൽ ഖത്തറിന്റെ സാന്നിധ്യം. ഖത്തർ എയർവേയ്സ് ലോക ഫുട്ബോളിലെ ഏറ്റവും പ്രശസ്തമായ പുരസ്കാരമായ ബാലൺ ഡി’ഓർ (Ballon d’Or) ചടങ്ങിന്റെ ചരിത്രത്തിൽ ആദ്യമായി പ്രസന്റിംഗ് പാർട്ണറായി മാറി. ......
ദോഹ:വയോജന സൗഹൃദ ആരോഗ്യ സേവനങ്ങളിൽ “കമ്മിറ്റ് ടു കെയർ എക്സലൻസ്” അവാർഡ്നേടി ഹമദ് മെഡിക്കൽ കോർപ്പറേഷന്റെ (HMC) അൽ വക്ര ആശുപത്രി. യു.എസ്.......
ദോഹ :ഒലീവ് ഇന്റർനാഷണൽ സ്കൂളിൽ നാലു മഹോത്സവങ്ങളുടെ സമന്വയാഘോഷംനടത്തി.11-ാംസ്ഥാപകദിനം, അധ്യാപക ദിനം, ഒലീവ് എക്സലൻസ് ടീച്ചേഴ്സ് അവാർഡ്, ഓണാഘോഷം എന്നിവ ഒരുമിച്ച് ഉമ്മുസ്സലാൽ അലിക്യാമ്പസിൽആഘോഷിച്ചു. പരിപാടിയിൽ സ്കൂളിന്റെ അഞ്ചു ക്യാമ്പസുകളിൽ നിന്നുള്ള അധ്യാപകരും, അധ്യാപകേതര ജീവനക്കാരും, 450-ത്തിലധികം അംഗങ്ങളടങ്ങിയ ഒലീവ് കുടുംബവും പങ്കുചേർന്നു.
ചെയർമാൻ ഡേവിസ് എടക്കളത്തൂർ, വൈസ് ചെയർമാൻ റോണി പോൾ, സിഒഒ ജുട്ടാസ്പോൾ, അക്കാദമിക് ബോർഡ് ഡയറക്ടർ ബിജു ജോൺ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
പ്രിൻസിപ്പൽ ജേക്കബ് മാത്യുവിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അക്കാദമിക് അഡ്വൈസർ ഡോ. റോസമ്മ ഫിലിപ്പ്, വൈസ് പ്രിൻസിപ്പൽസ് ശാലിനി റാവത്ത്, റൂപിന്ദർ കൗർ, വിവിധ ക്യാമ്പസുകളുടെ ഹെഡ്മിസ്ട്രസ്സുമാരും പങ്കാളികളായി.ചെണ്ടമേളത്തിന്റെ ഘോഷവും പൂക്കളത്തിന്റെ സൗന്ദര്യവും ചേർന്ന ഭംഗിയോടെയാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. ......
ശതകോടികളുടെ തട്ടിപ്പും കള്ളപ്പണഇടപാടും നടന്നിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയ കേസ്സാണ് മൈസൂരു അർബ്ബൻ ഡവലപ്പ്മെന്റ് അതോറിറ്റിയിലെ ( മുഡ) പ്ലോട്ട് അഴിമതി. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പത്നി പാർവ്വതിയ്ക്ക് പതിനാല് പ്ലോട്ടുകൾ അനധികൃതമായി അനുവദിച്ചിരുന്നതിനാൽ കേസ് വന്നതും വാർത്തകളിൽ നിറഞ്ഞതും ആ ഇടപാട് കേന്ദ്രീകരിച്ചായിരുന്നു. ......
ദോഹ: ഖത്തറിന്റെ ഗവേഷണ-വികസന-നവീകരണ മേഖലയിലെ (RDI) സാധ്യതകൾ കൂടുതൽ പ്രയോജനപ്പെടുത്തുന്നതിനായി ഖത്തർ റിസർച്ച് ഡെവലപ്പ്മെന്റ്ആൻഡ് ഇന്നോവഷൻ (QRDI)
കൗൺസിൽ മീഡിയ സിറ്റി ഖത്തർ പ്രതിനിധി സംഘവുമായി ചേർന്ന് ആശയവിനിമയ സമ്മേളനം നടത്തി.
സ്റ്റാർട്ടപ്പുകൾക്കും മീഡിയ പദ്ധതികൾക്കും ശക്തിപകരുന്നസമ്മേളനത്തിൽQRDI കൗൺസിലിന്റെ ദേശീയ നവീകരണ മുൻഗണനകളെ പരിചയപ്പെടുത്തുകയും,
ഗവേഷണ സ്ഥാപനങ്ങൾ, സർവകലാശാലകൾ, വലിയ പ്രാദേശിക എന്റർപ്രൈസുകൾ (LLEs)
എന്നിവയുമായുള്ള
സഹകരണ മേഘലകൾ ശക്തിപെടുത്തും.
ഖത്തറിന്റെ നവീകരണ അജണ്ട മുന്നോട്ടു കൊണ്ടുപോകുന്നതിൽ ഇത്തരത്തിലുള്ള തന്ത്രപരമായ സംഭാഷണങ്ങൾ നിർണായകമാണ്. മീഡിയ സിറ്റി ഖത്തറിനെയും അതിന്റെ പങ്കാളികളെയും ഉൾപ്പെടുത്തുന്നത് ദേശീയ പുരോഗതിയെ വേഗത്തിലാക്കുന്ന പങ്കാളിത്തങ്ങൾക്ക് വഴി തുറക്കുമെന്ന്QRDI കൗൺസിൽ ഡയറക്ടർ ബാദർ അൽ-സാഈ പറഞ്ഞു.250-ലധികം കമ്പനികൾ, പ്രത്യേകിച്ച് സ്റ്റാർട്ടപ്പുകൾ, മീഡിയ സിറ്റിയിൽ പ്രവർത്തിക്കുന്നു. ......
ദോഹ: ജോർദാനിലെ ഹാഷെമൈറ്റ് രാജ്യത്തേക്കുള്ള ഔദ്യോഗിക സന്ദർശനത്തിനായി ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി ബുധനാഴ്ച അമ്മാനിലെത്തി.
അമ്മാനിലെ മാർക്ക വിമാനത്താവളത്തിൽ ജോർദാൻ രാജാവ് അബ്ദുല്ല രണ്ടാമൻ ഇബ്നു അൽ ഹുസൈൻ ഖത്തർ അമീറിനെ സ്വീകരിച്ചു. പ്രധാനമന്ത്രി ഡോ. ......